LOCAL NEWSNews

സീഡ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ, സീഡ് ക്ലബ്ബ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവ്വഹിച്ചു . ‘സമൂഹനന്മ- കുട്ടികളിലൂടെ’ എന്ന മുദ്രാവാക്യവുമായി, കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനു ‘മാതൃഭൂമി’ നടത്തുന്ന പ്രവർത്തനങ്ങൾ, ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി- സീഡ്, മുൻ ജില്ലാ കോ- ഓഡിനേറ്റർ, സനീഷ് കെ.കെ. പദ്ധതി വിശദീകരണം നടത്തി.

പ്രധാനാധ്യാപിക ആൻസി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, എസ്. ആർ. ജി. കൺവീനർ, അഖില ബാബു സ്വാഗതം ആശംസിച്ചു . പി.റ്റി.എ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ ആശംസകൾ നേർന്ന് സംസാരിച്ചു. അധ്യാപകരായ ഷബീർ കെ പി, അമൃത സെബാസ്‌റ്റ്യൻ, ഡയസ് ജോസ്, സി. അൽഫോൻസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സീഡ് ക്ലബ്‌ കൺവീനർ അനുപമ ജോസഫ് ചടങ്ങിന് നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com