LOCAL NEWS

ആവേശത്തിരയിളക്കി ‘ഒമാക് ഒളിമ്പ്യാഡ്’ സംഘടിപ്പിച്ചു

ഓമശ്ശേരി: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ  ഭാഗമായി ‘ഒമാക് ഒളിമ്പ്യാഡ്’ സംഘടിപ്പിച്ചു.  മാധ്യമ പ്രവർത്തകർക്കിടയിലെ സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനായി ഓമശ്ശേരി ടർഫിൽ വെച്ച്  നടത്തിയ പരിപാടിയിൽ വിവിധ മത്സരങ്ങളും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു.

ഒമാക് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സലാഹുദ്ധീൻ ഒളവട്ടൂർ അധ്യക്ഷത വഹിച്ച ചടങ്ങ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. സത്യസന്ധമായ വാർത്താ റിപ്പോർട്ടിംഗിനൊപ്പം തന്നെ മാധ്യമപ്രവർത്തകരുടെ മാനസിക ഉല്ലാസത്തിനും ഒമാക് നൽകുന്ന പ്രാധാന്യം മാതൃകയാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ, വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരൻ, ഒമാക് കുടുംബാംഗങ്ങളായ ജനപ്രതിനിധികൾ – കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, കൂടത്തായി സൗത്ത് വാർഡ് മെമ്പർ ഷാഹിന റഹ്മത്ത് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഒമാക് കലണ്ടർ പ്രകാശനവും കളിക്കാർക്കുള്ള ജേഴ്സി വിതരണവും ആഘോഷങ്ങളുടെ ഭാഗമായുള്ള കേക്ക് മുറിക്കലും ചടങ്ങിൽ നടന്നു.

തുടർന്ന് നടന്ന സൗഹൃദ  മത്സരങ്ങളിൽ അലിഫ് ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് ഇന്ത്യ സ്‌പോൺസർ ചെയ്ത ‘ഒമാക് വാരിയേഴ്‌സും’, മെട്രോ ജേണൽ സ്‌പോൺസർ ചെയ്ത ‘ഒമാക് സ്‌ട്രൈക്കേഴ്‌സും’ തമ്മിൽ ഏറ്റുമുട്ടി.  വിജയികൾക്കുള്ള ട്രോഫിയും പങ്കെടുത്ത എല്ലാവർക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ഒമാക് കോഴിക്കോട് ജനറൽ സെക്രട്ടറി ഷമ്മാസ് സ്വാഗതവും ട്രഷറർ തൗഫീഖ് പനാമ നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓൺലൈൻ മാധ്യമ പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com