LOCAL NEWSNews

ഓണക്കിറ്റ് വിതരണം

കോഴിക്കോട്:വെൽഫയർ റേഷൻ പെർമിറ്റ് ഇല്ലാത്ത അതിഥി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക്, നാല് പേർക്ക് ഒരു കിറ്റ് എന്ന രീതിയില് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ വെൽഫയർ പെർമിറ്റ്/ എൻ. എച്ച് കാർഡ് എന്നിവ ഇല്ലാത്ത സ്ഥാപനങ്ങൾ സാമൂഹിക നീതി ഓഫീസിൽ നിന്നും സാക്ഷ്യപ്പെടുത്തിയ അപേക്ഷയും അന്തേവാസികളുടെ ലിസ്റ്റും ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളില്  ഓഗസ്റ്റ്  27 – നകം സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളിൽ ബന്ധപ്പെടണം. ഫോൺ: 9188527402 (CRO – നോർത്ത്). 9188527401 (CRO സൌത്ത്). 9188527400 (കോഴിക്കോട്), 9188527403 (കൊയിലാണ്ടി), 9188527404 (വടകര), 9188527399 (താമരശ്ശേരി).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com