LOCAL NEWSതിരുവമ്പാടി മണ്ഡല വാർത്തകൾ,

കേരള ബജറ്റ്: തിരുവമ്പാടി മണ്ഡലത്തിൽ 13.5 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി

തിരുവമ്പാടി :2026- 27 സാമ്പത്തിക വർഷത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനക്ഷേമ ബജറ്റിൽ തിരുവമ്പാടിയെ ചേർത്തുപിടിച്ച് സർക്കാർ. 4 പ്രവർത്തികൾക്കായി 13.5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. അഗസ്ത്യൻമുഴി, മണാശേരി ജംഗ്ഷനുകളുടെ വികസനത്തിന് 5 കോടി ,കാരശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിന് 2 കോടി,ഈങ്ങാപ്പുഴ — കക്കാട്- പയോണ റോഡിന് 4 കോടി, REC – മുത്തേരി റോഡിന് 2.5 കോടി, എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

ശുപാർശ ചെയ്ത പ്രവൃത്തികൾ

വാലില്ലാപ്പുഴ- തോട്ടുമുക്കം റോഡ് -4 കോടി ,കൂടരഞ്ഞി- മാങ്കയം മരഞ്ചാട്ടി റോഡ്- 6 കോടി, കാരശ്ശേരി – കറുത്തപറമ്പ് -പി കെ ആലിക്കുട്ടി മാസ്റ്റർ സ്മാരക റോഡ്- 4 കോടി, നെല്ലിപ്പൊയിൽ- മുണ്ടൂർ – കണ്ടപ്പൻചാൽ റോഡ് – 8 കോടി,നെല്ലിക്കാപറമ്പ്- കാരക്കുറ്റി റോഡ് – 2 കോടി, അടിവാരം-നൂറാംതോട് റോഡ് – 8 കോടി , എലോക്കര പാലം – 4 കോടി, പാലാഴി പാലം-  4 കോടി, നെടിയിരിപ്പ് പാലം – 3 കോടി, കണ്ണപ്പൻകുണ്ട് പാലം –  3 കോടി, ചീപ്പാൻകുഴി പാലം – 3 കോടി താഴെ കൂടരഞ്ഞി – വല്ലത്തായിപാറ റോഡ് – 4 കോടി, അരീക്കോട് – തോട്ടുമുക്കം – പനമ്പിലാവ് – പീടികപ്പാറ റോഡ് – 10 കോടി , ഫാത്തിമ എസ്റ്റേറ്റ്- തോട്ടുമുക്കം റോഡ്  – 8 കോടി, തിരുവമ്പാടി കെഎസ്ആർടിസി റോഡ് – 5 കോടി , പൂവാറൻ തോട്- ചാലിയാർ – നിലമ്പൂർ റോഡ് – 10 കോടി

എല്ലാ പ്രവർത്തികൾക്കും ഭരണാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്തു വേഗത്തിൽ പ്രവർത്തി ആരംഭിക്കുമെന്ന് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com