KARASSERY

ഭിന്ന ശേഷിക്കാരേയും വയോജനങ്ങളേയും ചേർത്ത് പിടിച്ച് കാരശ്ശേരി ഗ്രാമപഞ്ചായത്ത്; സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും കൈതാങ്ങായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്.2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

ശ്രവണ സഹായി, വാക്കർ, വീൽചെയർ തുടങ്ങിയവയാണ് വിതരണം ചെയ്തത്. 7 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. കുറ്റിപ്പറമ്പിൽ നടന്ന ചടങ്ങിൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.ജി.അബ്ദുൽ അക്ബർ വിതരണോദ്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിപ്സ ജോബിൻ അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ദിവ്യ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സവാദ് ഇബ്രാഹീം,പഞ്ചായത്ത് മെമ്പർമാരായ ജംഷിദ് ഒളകര, സരിത ചാമക്കലായി,സുബൈദ മാളിയേക്കൽ, ഐ സി ഡി എസ് സൂപ്പർവൈസർ സുസ്മിത,എം.പി നസ്റിയ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com