Life StyleTRAVEL

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് 1 മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം


ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് 1ന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം.

മേയ് 1 മുതൽ ഊട്ടിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴിയും തിരിച്ചുവിടും. മേട്ടുപ്പാളയത്ത് നിന്നു വരുന്ന ചെറിയ വാഹനങ്ങൾ കാട്ടേരി വഴി ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ, കാന്തൽ വഴി ഊട്ടിയിലെത്തണം. കുനൂരിൽ നിന്ന് ഊട്ടിയിൽ എത്തുന്ന ബസ്, വാൻ മുതലായവ ആവിനിലും ഗൂഡല്ലൂരിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾ എച്ച്പിഎഫിനു സമീപവും കോത്തഗിരിയിൽ നിന്നു വരുന്ന വാഹനങ്ങൾ ആർട്‌സ് കോളജ് മൈതാനിയിലുമാണ് പാർക്ക് ചെയ്യേണ്ടത്.

മുതുമലയിൽ നിന്നു മസിനഗുഡി വഴി ഊട്ടിക്കുള്ള വാഹനങ്ങൾക്കു നിയന്ത്രണം വരുന്നു. കല്ലട്ടി ചുരം കയറി ഊട്ടിയിൽ എത്താവുന്ന റോഡാണിത്. കല്ലട്ടി ചുരത്തിനു മുൻപ് സീഗൂർ പാലത്തിനു സമീപം ചെക് പോസ്റ്റ് സ്ഥാപിച്ച് വാഹനങ്ങൾ നിയന്ത്രിക്കാനാണ് ഉദ്ദേശ്യം. കല്ലട്ടി ചുരം റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പദ്ധതി. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നിയന്ത്രണങ്ങൾ വരുന്നത്. ഇതോടെ കർണാടകയിൽ നിന്നും കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഗൂഡല്ലൂർ വഴി മാത്രമേ ഊട്ടിയിലെത്താനാകൂ.

മെയ് ഒന്ന് മുതൽ ഊട്ടിയിലേക്ക് പോകുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഊട്ടിയിൽ മെയ് ഒന്ന് മുതൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും. മേയ് മാസത്തിൽ നടക്കുന്ന പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി (മേയ് ഒന്ന് വെള്ളിയാഴ്ച) മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ ദിവസം മുതൽ ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും, തിരികെ മേട്ടുപ്പാളയത്തേക്ക് പോകുന്ന വാഹനങ്ങൾ കോത്തഗിരി വഴിയും തിരിച്ചുവിടും.

*കൽഹട്ടി ചുരം വഴി ഊട്ടിയിലേക്ക് പോകാൻ സാധിക്കില്ല

ഒരു മാസക്കാലം കൽഹട്ടി ചുരം വഴി ഊട്ടിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. നീലഗിരി രജിസ്ട്രേഷൻ വാഹനങ്ങൾക്ക് മാത്രമാണ് അനുമതി.

*ചെറിയ വാഹനങ്ങളും പാർക്കിംഗും

മേട്ടുപ്പാളയത്ത് നിന്നു വരുന്ന ചെറിയ വാഹനങ്ങൾ കാട്ടേരി വഴി ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ, കാന്തൽ വഴി വേണം ഊട്ടിയിലെത്താൻ. കൂനൂരിൽ നിന്ന് ഊട്ടിയിലെത്തുന്ന ബസ്, വാൻ മുതലായ വലിയ വാഹനങ്ങൾ ആവിനിലും, ഗൂഡല്ലൂരിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾ എച്ച്പിഎഫിന് സമീപവും, കോത്തഗിരിയിൽ നിന്നു വരുന്ന വാഹനങ്ങൾ ആർട്സ് കോളജ് മൈതാനിയിലുമാണ് പാർക്ക് ചെയ്യേണ്ടത്. കാർ ഉൾപ്പെടെ ചെറിയ വാഹനങ്ങൾക്ക് ഊട്ടിയിൽ പോകാം.

*സർക്യൂട്ട് ബസ്

ഇവിടങ്ങളിൽ നിന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഉദ്യാനം, ബോട്ട് ഹൗസ്, റോസ് ഗാർഡൻ, ദൊഡ്ഡബെട്ട തുടങ്ങിയവ സന്ദർശിക്കാൻ സർക്യൂട്ട് ബസുകൾ പ്രത്യേക സർവീസ് നടത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com