
തിരുവമ്പാടി:സ്വർണ കടത്തു കേസിൽ ഉൾപ്പെട്ട സ്വപ്ന സുരേഷ് ക്രിമിനൽ നടപടി ചട്ടം 164 അനുസരിച്ച് മജിസ്‌ട്രേറ്റിന് മുൻപാകെ നൽകിയ മൊഴിപ്രകാരം ദേശവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ട് കേരളത്തിന് അപമാനമായി മാറിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്ന കോൺഗ്രസ് പ്രവർത്തകരെയും, യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പോലീസും, സാമൂഹ്യവിരുദ്ധരും ചേർന്ന് അടിച്ചമർത്താൻ നോക്കുന്നതിലും, കെ.പി.സി.സി ആസ്ഥാന മന്ദിരവും, സംസ്ഥാനത്തെ നിരവധി കോൺഗ്രസ് ഓഫീസുകളും, സി.പി.എം ആക്രമിച്ചതിലും പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനം ആചരിച്ചു.
ഇതോടനുബന്ധിച്ച് തിരുവമ്പാടി ടൗണിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വട്ടപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഹനീഫ ആച്ചപ്പറമ്പിൽ, ടി.ജെ കുര്യാച്ചൻ, ടി.എൻ സുരേഷ്, അബ്ദു കൊയങ്ങോറൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാറുമണ്ണിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, ലിസി സണ്ണി, ബിന്ദു ജോൺസൻ, ഷൈനി ബെന്നി എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ടോമി കൊന്നക്കൽ സ്വാഗതവും, മണ്ഡലം സെക്രട്ടറി റോബർട്ട് നെല്ലിക്കതെരുവിൽ നന്ദിയും പറഞ്ഞു.



