News

മലയോരത്ത് മുഖ്യമന്ത്രിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പതിച്ച് യൂത്ത് ലീഗ് പ്രതിഷേധം

തിരുവമ്പാടി : സ്വർണ്ണക്കള്ളക്കടത്തിനും ലഹരി മാഫിയ സംഘങ്ങൾക്കും ചൂട്ടുപിടിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി പഞ്ചായത്തിൽ ശാഖാ തലങ്ങളിൽ ജനാധിപത്യപരമായി യൂത്ത് ലീഗ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

ജനങ്ങൾക്ക് ദ്രോഹം ആവുംവിധം സുരക്ഷ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കേരളത്തിലൂടെ തേരോട്ടം നടത്തുന്നത് നിർത്തിവെച്ച്, സ്ഥാനമൊഴിഞ്ഞു അന്വേഷണം നേരിടണമെന്ന് യുത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഫൈസൽ മാതംവീട്ടിൽ, ജനറൽ സെക്രട്ടറി ജംഷീദ് കാളിയേടത്ത്, ഭാരവാഹികളായ നിഷാദ് ഭാസ്കരൻ,അറഫി കാട്ടിപ്പരുത്തി, കബീർ ആലുങ്ങതൊടി, കെ ടി ഫൈസൽ, സുഹൈൽ ആശരിക്കണ്ടി,ജൗഹർ, അബ്ബാസ്, ആഷിക്, ഷൻഫാരി തുടങ്ങിയവർ സംസാരിച്ചു.. അഴിമതി വീരനായ കേരളത്തിന്റെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്,താഴെ തിരുവമ്പാടി,അമ്പലപ്പാറ,പാമ്പിഴഞ്ഞപ്പാറ ശാഖാ കമ്മിറ്റികൾ പ്രതിഷേധ പ്രകടനവും ലുക്കൗട്ട് നോട്ടീസ് പതിക്കുകയും ചെയ്തു.

പരിപാടിക്ക് വിവിധ ശാഖകളിൽ നിന്നായി ഫസൽ കപ്പലാട്ട്, റംഷീദ് കാരാടൻ, ഹബീബ് റഹ്മാൻ, മുഹ്സിൻ തയ്യിൽ, നിഹാൽ കക്കയങ്ങൽ, ഉനൈസ് പാമ്പിഴഞ്ഞപാറ,നിസാം പാമ്പിഴഞ്ഞപറ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com