LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി സേക്രഡ് ഹാർഡ് യുപി സ്കൂളിൽ സമഗ്ര അധ്യാപക പോഷണ പരിപാടി

തിരുവമ്പാടി. കോഴിക്കോട് ഡയറ്റുമായി ചേർന്ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ അധ്യാപകർക്കായി നടപ്പിലാക്കുന്ന സമഗ്ര അധ്യാപക പോഷണ പരിപാടിയുടെ കരട് രൂപരേഖ തയ്യാറാക്കി.

വിദ്യാഭ്യാസത്തിൻറെയും അധ്യാപനത്തിന്റെയും നൂതന വഴികളെ കുറിച്ച് ഉൾക്കാഴ്ച ഉണ്ടാക്കുന്നതിനുവേണ്ടി ബീക്കൺ 2022 എന്ന പേരിൽ സ്കൂളിലും വടകര ഡയറ്റിലുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന അധ്യാപക പോഷണ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. സ്കൂൾ ബെയ്സ്ഡ് ടീച്ചർ ട്രെയിനിംഗ് എന്ന ആശയത്തിന്റെ പ്രഥമ കാൽവെയ്പാണ് ഇത്. ആധുനീക വിദ്യാഭ്യാസ കഴ്ചപ്പാടും സമീപനങ്ങളും , ഭാഷ ,ഗണിതം, ശാസ്ത്ര വിഷയങ്ങൾ , കല,കായികം, അഭിരുചികൾ, സർഗ്ഗവാസനകൾ , ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ആധുനിക സമീപന രീതികൾ, വിദ്യാർത്ഥിയും രക്ഷിതാവും പരിസരവും എന്നീ വിഷയങ്ങളിലൂടെ സമഗ്രതയിൽ ശില്പശാലകളാണ് സംഘടിപ്പിക്കുന്നത്. സർവ്വേ , കെയ്സ് സ്റ്റഡി , സെമിനാറുകൾ അഭിമുഖങ്ങൾ തുടങ്ങിയ വ്യത്യസ്ത സങ്കേതങ്ങളുടെ കൂടിയാലോചനാ യോഗം കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ. ഫാദർ തോമസ് നാഗ പറമ്പിൽ, എഇഒ ഓംകാരനാഥൻ , ഡയറ്റ് സീനിയർ ലക്ചർമാരായ ഡോക്ടർ കെ കെ വാസുദേവൻ, ഡോക്ടർ സി ഭാമിനി, പ്രധാന അധ്യാപകൻ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , രക്ഷിതാക്കളായ ആന്റപ്പൻ , സബിത എന്നിവർ സംസാരിച്ചു.അബ്ദുൾ റഷീദ്, ദിലീപ് മാത്യൂസ്,ഷോളി ജോൺ , സിസ്റ്റർ ആൻസ് മരിയ, സിസ്റ്റർ സോളി, ഷാഹിന എ.പി.എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com