
പുതുപ്പാടി : ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിന്റെ നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതുപ്പാടിയിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 57 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് സ്ക്വാഡാണ് പരിശോധന നടത്തിയത്. ഈങ്ങാപ്പുഴ, അടിവാരം മേഖലകളിലെ എല്ലാ കച്ചവടസ്ഥാപനങ്ങൾക്കും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കരുതെന്നാവശ്യപ്പെട്ട് മുന്നറിയിപ്പും നൽകി. പരിശോധന വരുംദിവസങ്ങളിലുംതുടർന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൈവശംവെക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും.
പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, ജൂനിയർ സൂപ്രണ്ട് റീന, വി.ഇ.ഒ. ഫിലോമിന, ജെ.എച്ച്.ഐ. ബിനു കുര്യൻ, അബ്ദുൽ ഖാദർ, പി.എച്ച്. ഷാ, ഫെബിൻ മുഹമ്മദ്, അനീഷ് മോൻ, ഹരിതസേനാംഗങ്ങളായ സെറീന, രതി, ബീന, സനിത, സതി, സുനിത എന്നിവരുൾപ്പെട്ട സ്ക്വാഡാണ് പരിശോധന നടത്തിയത്



