KERALA NEWSLOCAL NEWSNews

പ്രകൃതിദുരന്തങ്ങളെ നേരിടാൻ സജ്ജമായി. പത്തും തികഞ്ഞ എൻ്റെ മുക്കത്തിന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം.

മുക്കം: കാലവർഷക്കെടുതിയിൽ വരാൻ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനുള്ള ക്രമീകരണ നടപടികളുടെ ഭാഗമായി എൻ്റെ മുക്കം സന്നദ്ധ സേനയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു.പ്രകൃതിക്ഷോഭമുണ്ടായാൽ ആദ്യം വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിലയുറപ്പിക്കേണ്ടവയെ കുറിച്ചും, സുരക്ഷാ ക്രമീകരണവും, സേനാ വിന്യാസവും ചർച്ച ചെയ്തു.10 വർഷം തികഞ്ഞ എൻ്റെ മുക്കത്തിന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷത്തിനും യോഗം വേദിയായി.

ജീവകാരുണ്യ സന്നദ്ധമേഘലകളിൽ നിറസാന്നിദ്ധ്യമായി മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ “എൻ്റെ മുക്കം” മലയോരത്തിൻ്റെ ഹൃദയതാളമായി വേരുറപ്പിച്ചത് 2016 മെയ് 27 ന് ആയിരുന്നു.സമാനമായി അയൽ പ്രദേശങ്ങളിലടക്കം നിരവധി സംഘടനകൾക്ക് രൂപം നൽകാൻ എൻ്റെ മുക്കം പ്രചോദനമാവാനും, നിരവധിയായുള്ള ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും സാധിച്ചതിലുള്ള സന്തോഷവും യോഗത്തിൽ രേഖപ്പെടുത്തി.

ആംബുലൻസ് സേവനം,ജീവൻ രക്ഷാ ബോട്ട്, സ്നേക്ക് &റിസ്ക്യു,സ്കൂബ വളണ്ടിയർമാർമാർ, രക്തദാനസേന, കായിക ക്ഷമത കൈവരിച്ചവരും,നിരവധി മേഘലകളിൽ കഴിവ് തെളിയിച്ചവരുമായ അറുപതോളം സന്നദ്ധ സേനാംഗങ്ങൾ, ജീവൻ രക്ഷാമാർഗ്ഗങ്ങൾ ഉൾപ്പെടെയുള്ളവയിൽ പ്രാവീണ്യമുള്ളവരും എൻ്റെ മുക്കത്തിൻ്റെ ഭാഗമായുണ്ട്.ജോലിക്ക് പോകുന്നതിനിടയിൽ ഷോക്കേറ്റ് കിടന്ന വയോധികന് ജീവൻ രക്ഷാമാർഗ്ഗത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന സേനാ കോർഡിനേറ്റർ കൂടിയായ നന്ദകുമാർ നെല്ലിക്കാപറമ്പിനെയും, കാരക്കുറ്റിയിൽ പുതുതായി നിർമ്മിച്ച കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട എട്ടാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികളുടെ രക്ഷക്കെത്തിയ അനി കല്ലടയേയും പരിപാടിയിൽ ആദരിച്ചു.

കറുത്ത പറമ്പിലും, കക്കാടിലും താമസക്കാരായവരുടെ മക്കളാണ് അപകടത്തിൽ പെട്ടത്.പ്രസിഡൻ്റ് ജാബിർ മുക്കം അധ്യക്ഷനായി.വാർഡ്‌ മെമ്പർ റൈനീഷ് നീലാംബരി, ജനറൽ സെക്രട്ടറി എംബി നസീർ, ഫൗണ്ടർ സലീം പൊയിലിൽ, ബാബു എള്ളങ്ങൽ എന്നിവർ സംസാരിച്ചു.സന്നദ്ധ സേനാ ചീഫ് കോർഡിനേറ്റർ സജീഷ് കറുത്ത പറമ്പ്, ട്രഷറർ രജീഷ് പെരുമ്പടപ്പ്,നിയാസ് മാണി, ഷനോജ് ഉദ്യാനം, സംസീർ മെട്രോ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com