
തിരുവമ്പാടി: ഇന്ത്യൻ ഫുട്ബോൾ ടീമിലെ താരമായ നൗഫൽ പി.എന്നിന് ജന്മനാടായ തിരുവമ്പാടിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകാൻ ഒരുങ്ങുന്നു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കോസ്മോസ് തിരുവമ്പാടിയുടെയും നേതൃത്വത്തിലാണ് താരത്തിന് സ്വീകരണം സംഘടിപ്പിക്കുന്നത്.ജൂൺ 12 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയിൽ, ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉയർത്തിക്കൊണ്ട് പ്രത്യേക വിളംബര റാലിയും ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്. നാടിന്റെ കായിക അഭിമാനമായ നൗഫൽ പി.എന്നിനെ ആദരിക്കുന്നതിനും, വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നതിനുമായാണ് ഈ കൂടിച്ചേരൽ ഒരുക്കിയിരിക്കുന്നത്.കായിക പ്രേമികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി ഈ ചടങ്ങിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



