LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം.

മുക്കം :കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയിൽ കറുത്ത പറമ്പിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം.മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കാറും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളിലെയും മുൻവശം പാടെ തകർന്നു.

ഇരു വാഹനങ്ങളിലും ഉള്ള പരിക്കേറ്റ ഡ്രൈവർമാരെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കടുത്ത മഴ പെയ്യുന്നതിനാൽ റോഡിൽ നിരവധി വാഹനങ്ങൾ ആണ് അടുത്തിടെയായി നിയന്ത്രണം വിട്ടു അപകടത്തിൽപ്പെടുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com