KODIYATHOORLOCAL NEWS

ഡോക്ടർമാരെ ആദരിച്ചു

കൊടിയത്തൂർ: ദേശീയ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരെ ആദരിച്ചു. ആശുപത്രികൾ നേരിട്ട് സന്ദർശിച്ചാണ് ഡോക്ടർമാർക്ക് പൊന്നാട അണിയിക്കുകയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിതയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് സുജ ടോം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കസ്ന ഹമീദ്, ആയിഷ ചേലപ്പുറം, അഹമ്മദ്ക്കുട്ടി, പാലിയേറ്റീവ് നഴ്സ് സി. ടി. സലീജ എന്നിവർ പങ്കെടുത്തു.സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനായി ഡോക്ടർമാർ നൽകുന്ന വിലപ്പെട്ട സേവനങ്ങൾക്ക് ആദരവും നന്ദിയും അറിയിച്ചുകൊണ്ടാണ് ഡോക്ടേഴ്സ് ഡേ പരിപാടി സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com