
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയിൽ തിരുവമ്പാടി ബ്ലോക്കിലെ
കൂടരഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം നടത്തി.തിരുവമ്പാടി നിയോജകമണ്ഡലം എംൽഎ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.
ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ആദർശ് ജോസഫ് പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി വൈശാഖ് എം വി , ട്രഷറർ മുഹമ്മദ് ഫാരിസ് , വിബിൻ, ബിനിൽബാലൻ, തോമസ് തോമസ്, സായൂജ് കെ ജെ, അരുൺ എസ് കെ, ഡോഫിൻ, ബിജുന സുഭാഷ്, പ്രനൂപ് കെ എം, അഖിൽ ബാബു, എന്നീ മേഖല കമ്മിറ്റി അംഗങ്ങളും വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള സഖാക്കളും പൊതിച്ചോർ
വിതരണത്തിന് നേതൃത്വം നൽകി…
പൊതിച്ചോർ നൽകി സഹകരിച്ച സുമനസ്സുകളെഡിവൈഎഫ്ഐ കൂടരഞ്ഞി മേഖല കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു..



