LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സലാം നടുക്കണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

കാരശ്ശേരി: പ്രമുഖ സാമൂഹിക പ്രവർത്തകനും, സംഘാടകനും, ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവുമായ സലാം നടുക്കണ്ടിയുടെ നിര്യാണത്തിൽ കാരശ്ശേരി പൗരാവലി അനുശോചിച്ചു. കാരശ്ശേരി അങ്ങാടിയിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി. അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു. പി കെ സി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്അബ് കീഴരിയൂർ, സിപി ചെറിയ മുഹമ്മദ്, എം ടി അഷ്റഫ്, സി അബ്ദുറഹിമാൻ, ഒ. സി മുഹമ്മദ്, മുഹമ്മദ് കക്കാട്, ദാസൻ കൊടിയത്തൂർ, യൂനുസ് പുത്തലത്ത്, പി ടി സി മുഹമ്മദ്, ടി സുജേഷ്, വി പി ശിഹാബ്, അഷ്റഫ് ചാലിൽ, പി ടി ശരീഫ്, പി കെ റഹ്മത്തുള്ള, വിനോദ് പുത്രശ്ശേരി, കെ പി ഇമ്പിച്ചാലി, ഇ കെ സലാം എന്നിവർ പ്രസംഗിച്ചു.

സി കെ കാസിം എം എൽ എ, പി.കെ ഫിറോസ് എം എൽ എ,ജില്ലാ പഞ്ചായത്തംഗം മിസ്അബ് കീഴരിയൂർ, പഞ്ചായത്ത് പ്രസിഡൻറ് ജി.അബ്ദുൽ അക്ബർ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻ എം എൽ എ മാരായ പിടിഎ റഹിം, ലിൻ്റോ ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറി എം.ടി.അഷ്റഫ് ,എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് വി കുഞ്ഞാലി, മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹിമാൻ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്, നവാസ് പുനൂർ, പി എം തോമസ് മാസ്റ്റർ എന്നിവർ പരേതൻ്റെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com