News

ലിനിയുടെ മക്കൾക്ക് തണലേകാൻ ഇനി പ്രതിഭ

പേരാമ്പ്ര : നിപരോഗത്താൽ അകാലത്തിൽ പൊലിഞ്ഞ സിസ്റ്റർ ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർഥിനും അമ്മയുടെ തണലേകി ഇനി പ്രതിഭയുണ്ടാകും.സജീഷിന്റെയും കൊയിലാണ്ടി സ്വദേശി പ്രതിഭയുടെയും വിവാഹം തിങ്കളാഴ്ച വടകര ലോകനാർകാവ് ക്ഷേത്രത്തിൽവെച്ച്‌ നടന്നു. സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

2018-ൽ പറക്കമുറ്റാത്ത പ്രായത്തിലാണ് കുട്ടികൾക്ക് അമ്മയെ നഷ്ടമായത്. അതിനുശേഷം അച്ഛൻ സജീഷിനൊപ്പം ചെമ്പനോടയിലെ ലിനിയുടെ വീട്ടിലായിരുന്നു കുട്ടികൾ. ബഹ്‌റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സജീഷിന് ആരോഗ്യവകുപ്പിലാണ് ഇപ്പോൾ ജോലി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com