വേനപ്പാറയിൽ ‘വിദ്യാവനം’ ഉദ്ഘാടനം ചെയ്തു; ചുരം ശുചീകരണ യജ്ഞത്തിനും തുടക്കം

തിരുവമ്പാടി: കേരള വനം വകുപ്പ് ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ആരംഭിച്ച ‘വിദ്യാവനം’ ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. ചടങ്ങിൽ സി.കെ. കാസിം എം.എൽ.എ അധ്യക്ഷത വഹിച്ചു.ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അഴകോടെ ചുരം 2026’ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം സി.കെ. കാസിം എം.എൽ.എ നിർവഹിച്ചു.വിദ്യാർഥികളിൽ പാരിസ്ഥിതികാവബോധം വളർത്തുന്നതിനായി ഫോറസ്ട്രി ക്ലബ് വഴി വിദ്യാലയങ്ങളിൽ ചുരുങ്ങിയത് അഞ്ച് സെന്റ് സ്ഥലത്ത് ചെറുവനത്തിന്റെ മാതൃകയിൽ തയാറാക്കുന്ന ഹരിത സങ്കേതങ്ങളാണ് വിദ്യാവനം പദ്ധതി.ചടങ്ങിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി മുഖ്യാതിഥിയായി. സോഷ്യൽ ഫോറസ്ട്രി ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി പദ്ധതി വിശദീകരിച്ചു. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എ.പി. ഇംതിയാസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. ജോഷിൽ, വി. സന്തോഷ് കുമാർ, വി.പി. ജയപ്രകാശ്, ഹെഡ്മാസ്റ്റർ ജെയിംസ് ജോഷി, ഫാ. ജോസഫ് വർഗീസ് പാലക്കാട്ട്, സത്യപ്രഭ, കെ. നീതു, ഫാ. സജി മങ്ങരയിൽ, സുനിത മാത്യു, ടി. ദീപ്തി, ആന്റണി ഫ്രാൻസിസ്, മഹേഷ് കെ. ബാബു, കെ.എൻ. ദിവ്യ തുടങ്ങിയവർ സംസാരിച്ചു.



