LOCAL NEWSMUKKAM

നടൻ ഗോപാലൻ കൊല്ലാർക്കണ്ടിക്ക് സ്മരണാഞ്ജലി; മുക്കത്ത് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

മുക്കം: അന്തരിച്ച നടൻ ഗോപാലൻ കൊല്ലാർക്കണ്ടിയുടെ ഓർമകൾ പങ്കുവെച്ച് മുക്കത്ത് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. അദ്ദേഹത്തെ ഏറെ സ്നേഹിച്ചിരുന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മുക്കത്തെ സിടിവി ഹാളിൽ പരിപാടി സംഘടിപ്പിച്ചത്.
നാടകങ്ങളിലും സിനിമകളിലും ആൽബങ്ങളിലും പരസ്യചിത്രങ്ങളിലുമെല്ലാം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കലാകാരനായിരുന്നു ഗോപാലൻ കൊല്ലാർക്കണ്ടി. അഭിനയത്തെ ജീവിതമായി കണ്ടിരുന്ന അദ്ദേഹത്തിന്റെ കലാജീവിതവും സൗഹൃദബന്ധങ്ങളും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തവർ ഓർത്തെടുത്തു.
അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രതിരൂപം തെളിയിച്ചാണ് ചടങ്ങിന് തുടക്കമായത്. കലാ-സാംസ്കാരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തോടുള്ള സൗഹൃദവും അഭിനയമികവിന്റെ ഓർമകളും പങ്കുവെച്ച് പലരും സംസാരിച്ചു.
പതിവ് അനുസ്മരണ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിപരമായ അനുഭവങ്ങളും ഓർമകളും പങ്കുവെച്ചത് ചടങ്ങിനെ വേറിട്ടതാക്കി.
ജൂലൈ 26-നായിരുന്നു ഗോപാലൻ കൊല്ലാർക്കണ്ടി അന്തരിച്ചത്.
രാജീവ് മാസ്റ്റർ, സുനിൽ മണാശ്ശേരി, ശിവൻ പൊറ്റശ്ശേരി, രാജേഷ് മണാശ്ശേരി, ഗിരീഷ് കറുത്ത പറമ്പ് എന്നിവർ അനുസ്മരണ ചടങ്ങിന് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com