അഗ്നിരക്ഷാസേനയ്ക്ക് കരുത്താകാൻ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ‘റെസ്‌ക്യൂ റോവർ.

മുക്കം : ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന യുഡിഎഫ് ഗവൺമെന്റിനെ വ്യാജ പ്രചരണങ്ങൾ കൊണ്ട് തളർത്താമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണെന്നും അത് നടപ്പാക്കാൻ കഴിയില്ലെന്നും തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിജി മുഹമ്മദ് പറഞ്ഞു. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിലെ പരിഷ്കാരവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് എടുത്ത നിലപാടുകൾക്കെതിരെ പെൻഷൻകാരെ ആശങ്കയിലാക്കുന്ന പ്രചരണം നടത്തുന്ന സിപിഎമ്മിന്റെ പ്രവർത്തനങ്ങൾക്കെതിരെ യുഡിഎഫ് ചെറുവാടിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടിയത്തൂർ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.എസ് എ നാസർ, ഷക്കീബ് കൊളക്കാൻ, വൈത്തല അബൂബക്കർ, കെവി നിയാസ്, സലിം കുറുവാടങ്ങൽ, അഷ്‌റഫ് കൊളക്കാടൻ സംസാരിച്ചു.പ്രകടനത്തിന് ഷബൂസ് അഹമ്മദ്, എൻ ജമാൽ, കുഞ്ഞോയി പാറക്കൽ, കെസി മുജീബ്, മുഹമ്മദ് തടായിൽ, കുറുവാടങ്ങൽ മുഹമ്മദ്, എൻ മുഹമ്മദ്, നേതൃത്വം നൽകി



