LOCAL NEWS

ക്ഷേത്രത്തിൽ മോഷണം

മുക്കം: മലയോര മേഖലയിൽ മോഷണങ്ങൾക്ക് അറുതിയാവുന്നില്ല. കാരശ്ശേരി ശ്രീ കരിയോട്ട് ബലരാമ ക്ഷേത്രത്തിൽ മോഷണം നടന്നു. ഇന്നലെ പുലർച്ചെയോടെയാണ് ക്ഷേത്രവളപ്പിൽ കടന്ന മോഷ്ടാക്കൾ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നത്. ക്ഷേത്രത്തിന് പുറത്തുവെച്ചിരുന്ന ഒരു ഭണ്ഡാരവും അകത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവുമാണ് കുത്തിതുറന്നത്. ഏണി ഉപയോഗിച്ച് ക്ഷേത്രമതിൽ കെട്ടിനുള്ളിലേക്ക് കടന്ന മോഷ്ടാക്കൾ, ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത ഭാഗത്തേക്ക് ഭണ്ഡാരങ്ങൾ മാറ്റിയ ശേഷമാണ് കുത്തിത്തുറന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ഭണ്ഡാരങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്. ക്ഷേത്ര ഭാരവാഹികൾ അറിയിച്ചതിനെ തുടർ ന്ന്മുക്കം പോലീസ് സബ് ഇൻസ്‌പെക്ടർ നിർമലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാള പരിശോധനയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com