KODANECHERYNews

നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽപി സ്കൂളിൽ വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽപി സ്കൂളിൽ വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു.
സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാദർ വർഗീസ് വി ജോൺ കുട്ടികൾക്ക് ഓണാശംസകൾ നേർന്ന് സംസാരിക്കുകയും രക്ഷിതാവുംകുട്ടിയും ക്വിസ്മത്സര വിജയികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. PTA പ്രസിഡന്റ് ജിനീഷ് കുര്യൻ, പിടിഎ വൈസ് പ്രസിഡന്റ് ബാബു ജോസഫ്, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ഗീത ലിബീഷ് ഇവരുടെ നേതൃത്വത്തിൽ ഉള്ള പിടി എ അംഗങ്ങളുടെ സഹകരണത്തോടെ വിഭവസമൃദ്ധമായ ഓണസദ്യഒരുക്കി. കേരളീയ വേഷത്തിൽ എത്തിയ കുട്ടികൾ,കുട്ടി മാവേലി,ഓണക്കളികൾ, സൗഹൃദ പൂക്കളം ഇവയെല്ലാം ഓണാഘോഷത്തിന് മാറ്റു കൂട്ടി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com