NewsPUTHUPPADY

ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ ബഹുജന മാർച്ചും പ്രതിഷേധധർണ്ണയും സംഘടിപ്പിച്ചു

പുതുപ്പാടി :കൊട്ടാരക്കോത്ത് കോഴി – അറവു മാലിന്യ പ്ലാന്റിന്
പഞ്ചായത്ത് നൽകിയ അനുമതികൾ റദ്ദ് ചെയ്ത് പ്ലാന്റ് അടച്ചുപൂട്ടുന്നതിന് നടപടി സ്വീകരിക്കുക പ്ലാന്റ് ഉടമകളിൽ നിന്ന് പണം കൈപ്പറ്റി പ്രദേശവാസികളെ ഒറ്റു കൊടുത്ത വൈസ് പ്രസിഡന്റ് രാജി വെക്കുക
എന്നീ മുദ്രാവാക്യങ്ങളുയർത്തി പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ ബഹുജന മാർച്ചും പ്രതിഷേധധർണ്ണയും സംഘടിപ്പിച്ചു സി പി ഐ (എം) താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ.സി.വേലായുധൻ ഉദ്ഘാടനം ചെയ്തു ഡി വൈ എഫ് ഐ പുതുപ്പാടി മേഖലാ സെക്രട്ടറി പി ആർ രാകേഷ് അദ്ധ്യക്ഷത വഹിച്ചു

സി പി ഐ (എം ) ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി.എ. മൊയ്തീൻ, എം ഇ ജലീൽ,പുതുപ്പാടി ലോക്കൽ സെക്രടറി പി.കെ.ഷൈജൽ ഈങ്ങാപ്പുഴ ലോക്കൽ സെക്രട്ടറി കെ.ഇ. വർഗീസ്, ഡി വൈ എഫ് ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയംഗം സാലീഫ് .കെ.എ. ഡി വൈ എഫ് ഐ ഈങ്ങാപ്പുഴ മേഖലാ സെക്രറി ഷനീജ് പി. എന്നിവർ സംസാരിച്ചു ജിഷ്ണുലാൽ കൊട്ടാരക്കോത്ത് സ്വാഗതവും ശ്രീജിത്ത് മണൽവയൽ നന്ദിയും പറഞ്ഞു
മാർച്ചിനും ധർണ്ണയ്ക്കും അദ്വൈദ് പ്രകാശ്, ജഉഹർ അടിവാരം
നിധിഷ് കാവുംപുറം ഹേമന്ദ് സഹദേവൻ എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com