
നെല്ലിപ്പൊയിൽ മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ ഓണാഘോഷം “പൂവിളി 2022” നടത്തി. സിനിയർ സിവിൽ പോലീസ് ഓഫീസറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ജിനേഷ് കുര്യൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ കുട്ടികളുടെ മെഗാ തിരുവാതിര കളി , ഓണപ്പാട്ടുകൾ ആകർഷകമായ വിവിധ മത്സരങ്ങൾ, വടം വലി,പി.റ്റി.എ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന വിഭവ സമൃദ്ധമായ ഓണസദ്യ ,എന്നിവ ഓണാഘോഷത്തിന് നിറപകിട്ടേകി. ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ് , പി.റ്റി.എ പ്രസിഡന്റ് ബിജു കട്ടേ കുടി എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേത്യത്വം നൽകി



