LOCAL NEWSNews

ഓണാഘോഷ തിമിർപ്പിലാടി കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി.സ്കൂൾ

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി.സ്കൂൾ അങ്കണത്തിൽ അരങ്ങേറിയ ഓണാഘോഷം - ആരവം 2k22- PTA യും രക്ഷിതാക്കളും നെഞ്ചേറ്റി ഒരു നാടിൻ്റെ ഉത്സവമാക്കി മാറ്റി.

    സെപ്റ്റംബർ 2 വെള്ളിയാഴ്ച അതിസുന്ദരമായ വർണ വസന്തം തീർത്ത പൂക്കളമാണ് ഏവരെയും വരവേറ്റത്. രാവിലെ 10 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി മാത്യു സ്വാഗതവും PTAപ്രസിഡൻ്റ് ജെയ്സൺ കിളിവള്ളിയിൽ ഉദ്ഘാടനവും MPTA പ്രസിഡൻ്റ്  അജിത ആശംസയും നിർവ്വഹിച്ചു.

തുടർന്ന് 70 കുട്ടികൾ ചേർന്ന് അവതരിപ്പിച്ച വർണശബളമായലാസ്യനടനചാരുതയാർന്ന ഫ്ലാഷ് മോബ് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. LKG മുതൽ 7-ാം ക്ലാസ്സ് വരെ ഓരോ ക്ലാസ്സിലെയും കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം മത്സരങ്ങളും മുതിർന്ന കുട്ടികൾക്ക് വടംവലി, ഉറിയടി എന്നീ മത്സരങ്ങളും നടന്നു. കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങൾ ഏറ്റെടുത്തു. ഒരു മണിയോടെ അവസാനിച്ച കുട്ടികളുടെ മത്സര പരിപാടികൾക്കൊടുവിൽ വിഭവസമൃദ്ധമായ ഓണസദ്യയും പാൽപായസവും നാവിൽ രുചിയുടെ രസക്കൂട്ടുതീർത്തു.
        കുട്ടികളുടെ  സമ്മാനദാന ചടങ്ങിനു ശേഷം രക്ഷിതാക്കളുടെ ആവേശകരമായ വടംവലി മത്സരത്തോടെ ആരവം 2K22 ന് പരിസമാപ്തിയായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com