KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
പാലിയേറ്റീവ് കെയർ പ്ലാനിംഗ് മീറ്റ് സംഘടിപ്പിച്ചു.

കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ വളണ്ടിയർമാർക്കും സ്റ്റാഫിനുമായി ഏകദിന പ്ലാനിംഗ് മീറ്റ് സംഘടിപ്പിച്ചു.
യൂണിറ്റ് സെക്രട്ടറി ജോസ് പട്ടേരിയിൽ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രതിനിധികളായ ജോസഫ് മാസ്റ്റർ, ജെസ്സി ജോസ് എന്നിവർ വിവിധ ചർച്ചാ വിഷയങ്ങൾ അവതരിപ്പിച്ചു. വിൽസൺ പുന്നക്കൽ, പി. യു. ഫിലിപ്പോസ്, ജോമോൾ ജോർജ്, ഷിജി വിൽസൺ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.



