KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നബിസന്ദേശവുമായി ‘കിസ്‌വ’യുടെ സ്നേഹദൂത് സമാപിച്ചു.

കൂടരഞ്ഞി : ‘യാ അക്റം റബീഅ്’ പ്രചാരണത്തിന്റെ ഭാഗമായി കെ.എം.ഒ ഇസ്‌ലാമിക് അക്കാദമി വിദ്യാർഥി യൂണിയൻ ‘കിസ്‌വ’യുടെ നേതൃത്വത്തിൽ ‘നബിയെ അറിയാം, കരുണയുടെ സന്ദേശം പങ്കുവെക്കാം’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘സ്നേഹദൂത്’ സമാപിച്ചു.
പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു സന്ദേശയാത്ര.

കുട്ടികളുടെ ദഫ്, പുഷ്പപ്രദർശനം, ഖുർആൻ ശ്രാവ്യാവതരണം, നബി സന്ദേശ പ്രഭാഷണം തുടങ്ങിയ പരിപാടികൾ യാത്രയുടെ ഭാഗമായി നടന്നു.
കൂടരഞ്ഞിയിലായിരുന്നു സമാപനം. സന്ദേശയാത്രയിൽ പങ്കെടുത്തവരെ കുടിവെള്ളവും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.

പരിപാടിയിൽ കോഡിനേറ്റർ മുസ്തഫ ഹുദവി കൊടുവള്ളി, കൂടരഞ്ഞി ടൗൺ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് സുറൂർ നിസാമി, മഹല്ല് സെക്രട്ടറി ഷുക്കൂർ മിനർവ്വ, അഫ്നാൻ മാഹിരി, ഷിഹാബുദ്ദീൻ കോപ്പിലാക്കൽ, അസ്ലം ഹുദവി, റബീഅ് ഹുദവി, ശമ്മാസ് കൊളത്തറ, ഹാഷിർ ആരാമ്പ്രം, കാശിഫ് മിൻഹാജ്, അമീൻ നജാദ്, അഹമ്മദ് ഹാജി തറയിൽ, സക്കീർ വേളങ്ങാട്, ജബ്ബാർ വെള്ളപ്ലാക്കൽ, റാഫി കളത്തിങ്ങൽ, മനാഫ് ചങ്ങണക്കുന്നേൽ, കോയ തൈത്തോട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com