KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കർഷക സമ്പർക്ക പരിപാടിയും, മിൽക്ക് ഇൻസെന്റീവ് പദ്ധതിയുടെ ബ്ലോക്ക് തല  ഉദ്ഘാടനവും നടത്തി

കോടഞ്ചേരി:ത്രിതല പഞ്ചായത്തുകൾ ക്ഷീര കർഷകർക്കായി നടപ്പിലാക്കുന്ന മിൽക്ക് ഇൻസെന്റീവ് കാലിത്തീറ്റ  സബ്സിഡി പദ്ധതികളുടെയും, ക്ഷീര വികസന വകുപ്പിന്റെ ഡ്രൈ ഫോഡർ  സബ്സിഡി പദ്ധതിയുടെ  ബ്ലോക്ക് തല ഉദ്ഘടനം കോടഞ്ചേരി  ക്ഷീര സംഘം ഹാളിൽ  കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്  അന്നക്കുട്ടി ദേവസ്യയുടെ അധ്യക്ഷതയിൽ  കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് നിർവഹിച്ചു .

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘടനവും തദവസരത്തിൽ നടന്നു . ക്ഷീര വികസന ഓഫീസർ റെജിമോൾ ജോർജ് പദ്ധതികളുടെ വിശദീകരണം നടത്തി .

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  അലക്സ് തോമസ് ,കൊടുവള്ളി ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന ഹംസ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ വിൻസന്റ് വടക്കേമുറി, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജോർജ് ,ബേബി വളയത്തിൽ  ,കോടഞ്ചേരി ക്ഷീര സംഘം പ്രസിഡന്റ്  സേവ്യർ കിഴക്കേക്കുന്നേൽ , ഓമശ്ശേരി ക്ഷീര സംഘം പ്രസിഡന്റ്  കരുണാകരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു . തുടന്ന് നടന്ന കർഷക സമ്പർക്ക പരിപാടിയിൽ  ക്ഷീര കർഷകരുടെ പശുക്കൾക്കുണ്ടാകുന്ന വിവിധ രോഗങ്ങളെക്കുറിച്ചു കോടഞ്ചേരി വെറ്റിറിനറി ഹോസ്പിറ്റലിലെ  സീനിയർ വെറ്റിനറി സർജൻ ഡോക്ടർ  സി. രവി , മിൽമയുടെ കോടഞ്ചേരി ഡി .വി .യൂ  യൂണിറ്റിലെ ഡോക്ടർ രേഷ്മ രവീന്ദ്രൻ എന്നിവർ ക്ലാസുകൾ എടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com