
കൂമ്പാറ :കൂമ്പാറ ബസാർ പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ് മാസ്റ്ററും കവിയും നാടക രചയിതാവും കോഴിക്കോട് ആകാശവാണിയിലെ അംഗീകൃത ഗാനരചയിതാവുമായിരുന്ന പരേതനായ കൂമ്പാറ ബേബി അനുസ്മരണം നാളെ നടക്കും.
വൈകുന്നേരം 4:30-ന് കൂമ്പാറയിൽ വെച്ച് സംഘടിപ്പിക്കും.
ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ സി.കെ. കാസിം, മുൻ എംഎൽഎ ലിന്റോ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, വൈസ് പ്രസിഡന്റ് ജോർജ്ജുകുട്ടി കക്കാടംപൊയിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളാശ്ശേരിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പള്ളിൽ, വാർഡ് മെമ്പർമാരായ ആദർശ് ജോസഫ്, സക്കീന സലീം, മേരി തങ്കച്ചൻ, ലീലാമ്മ മൂളന്നാനിക്കൽ, ഷീബ നെച്ചിക്കാട്ട്, കുടത്തൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് മാസ്റ്റർ എന്നിവരും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.



