LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
മുക്കത്ത് പേവിഷബാധ വിരുദ്ധ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി.

മുക്കം: നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വളർത്തുമൃഗങ്ങൾക്കായുള്ള പേവിഷബാധ വിരുദ്ധ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് മുക്കം മൃഗാശുപത്രിയിൽ തുടക്കമായി. പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഉദ്ഘാടനം മുക്കം നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. കെ.പി. ചാന്ദ്നി നിർവ്വഹിച്ചു.
ചടങ്ങിൽ നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ സി.എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സന്മാരായ അബ്ദുൾ അസീസ് വാർപ്പിൽ, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, നഗരസഭാ കൗൺസിലർമാരായ ലീല പുൽപ്പറമ്പിൽ, ഷെരീഫ് വെണ്ണക്കോട്, കെ. ബാബു, വെറ്ററിനറി മെഡിക്കൽ ഓഫീസർ ഡോ. പ്രമോദ് എന്നിവർ സംസാരിച്ചു.



