അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ബാലതാരമായ അഞ്ജന എ.എസ്.നെ അൽഫോൻസ കോളേജ് ആദരിച്ചു.

തിരുവമ്പാടി: അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ അഞ്ജന എ.എസ്.നെ അൽഫോൻസ കോളേജ് ആദരിച്ചു.
കോളേജ് മാനേജർ ഫാ. ആൻറണി കാരിക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അഞ്ജനയെ പൊന്നാടയണിയിച്ച് ആദരിച്ചു. വാർഡ് മെമ്പർ ബോസ് ജേക്കബ്, പ്രിൻസിപ്പൽ ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം.സി. എന്നിവർ സംസാരിച്ചു.
കുട്ടികളുടെ കഥ പറയുന്ന ‘മധുരസ്മിതം’ എന്ന സംസ്കൃത സിനിമയിലെ അഭിനയത്തിനാണ് അഞ്ജനയ്ക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
തിരുവമ്പാടി സ്വദേശിനിയായ അഞ്ജന അൽഫോൻസ കോളേജിലെ രണ്ടാം വർഷ ബി.എസ്‌സി. സൈക്കോളജി വിദ്യാർഥിനിയാണ്. സുരേഷ് ഗായത്രിയാണ് ‘മധുരസ്മിതം’ സംവിധാനം ചെയ്തത്.



