KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൂൺഗ്രാമം പദ്ധതി കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു.

കോടഞ്ചേരി: കർഷകർക്കായി നടപ്പിലാക്കുന്ന ‘കൂൺഗ്രാമം’ പദ്ധതിയിലേക്ക് കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. കൂൺ കൃഷി, വെർമി കമ്പോസ്റ്റ് എന്നിവ ആരംഭിക്കുന്നതിനാണ് കർഷകർക്ക് സബ്സിഡി നിരക്കിൽ സഹായം നൽകുന്നത്. 
പദ്ധതി പ്രകാരം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ:
കൂൺ കൃഷി (100 ബെഡ്): ഒരു യൂണിറ്റിന് 11,250 രൂപ സബ്‌സിഡി ലഭിക്കും. ആകെ 3 യൂണിറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. 
വെർമി കമ്പോസ്റ്റ്: ഒരു യൂണിറ്റിന് 40,000 രൂപ സബ്‌സിഡി നിരക്കിൽ ഒരു യൂണിറ്റ് അനുവദിക്കും. 
പദ്ധതിയിൽ താല്പര്യമുള്ള കർഷകർ എത്രയും വേഗം കോടഞ്ചേരി കൃഷിഭവനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. 

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com