LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടിയിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പിന് തുടക്കം കുറിച്ചു.

തിരുവമ്പാടി: റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വളർത്ത് നായകൾക്കും പൂച്ചകൾക്കും പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പിന് തുടക്കം കുറിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി വെറ്ററിനറി ഡിസ്പെൻസറിയുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
മൂന്ന് മാസം പ്രായമുള്ളതും അതിനു മുകളിലുള്ളതുമായ മൃഗങ്ങൾക്കാണ് കുത്തിവയ്പ്പ്. ഒക്ടോബർ 6ന് കളിയാമ്പുഴ, 7ന് വെറ്ററിനറി ഡിസ്പെൻസറി, 8ന് സൂപ്പർണിക ക്ലബ്ബ്, 14 ന് താഴെ തിരുവമ്പാടി വായനശാല,  15 ന് പുന്നക്കൽ വായനശാല, 17 ന് പൊന്നാങ്കയത്ത് കല്ലേകാവൂങ്കൽ കവല എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 12 വരെയാണ് ക്യാമ്പ്. രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ഉൾപ്പെടെ 55 രൂപയാണ് ഫീസ്. കുത്തിവയ്പ്പ് എടുത്ത ശേഷം പഞ്ചായത്തിൽ നിന്ന് ലൈസൻസ് എടുക്കണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ അജിത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അദ്ധ്യക്ഷൻമാരായ മനോജ് വാഴെപ്പറമ്പിൽ, ബിന്ദു ജോൺസൺ, ഫിറോസ് ഖാൻ, വാർഡ് മെമ്പർമാരായ മറിയാമ്മ ബാബു, സോണി മണ്‌ഡപത്തിൽ, ടി.കെ ശിവൻ, വെറ്ററിനറി സർജൻ ഡോ. അൽക്ക ,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പ്രിയ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com