NewsTHIRUVAMBADY

തിരുവമ്പാടി എസ്റ്റേറ്റ് അനിശ്ചിത കാല സമരം ഇന്നേക്ക് 33 ദിവസത്തിലെത്തി.

തിരുവമ്പാടി:ന്യായമായ അവകാകാശങ്ങൾ ഉന്നയിച്ചു തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിത കാല സമരം ഇന്നേക്ക് 33 ദിവസത്തിലെത്തി. തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിത കാല സത്യാഗ്രഹം ഇന്നേക്ക് 10 ദിവസമായി. മുസ്തഫ കമ്പ (INC) ചാലിൽ മുഹമ്മദലി (CITU ) ഇൻഷാദ് (INTUC ) അനൂപ് പി സി (BMS )എന്നിവരാണ് ഇന്ന് സത്യാഗ്രഹം അനുഷ്ഠിച്ചത്.

നാടെങ്ങും എല്ലാ വിഭാഗത്തിൽപെട്ടെ ആളുകളും ഓണം ആഘോഷിക്കുമ്പോൾ തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ സമരത്തിലാണ്. തെഴിലാളികൾക്കു കിട്ടേണ്ട അവകാശമായ ബൊണാസും. ഫെസ്റ്റിവൽ അഡ്വാൻസും സമരത്തിന്റെ പേരിൽ മാനേജർ തടഞ്ഞു വെക്കുകയാണ്.

സമരസമിതി നേതാക്കളെയും തൊഴിലാളികളെയും മാനേജറും അയാളുടെ സിങ്കിടികളും വ്യക്തിപരമായുംമറ്റും നവ മാധ്യമങ്ങൾ വഴി അപകീർത്തി പെടുതുകയാണെന്നു തൊഴിലാളി നേതാക്കൾ പറഞ്ഞു. ഇതിനെതിരെ ശക്തമായി തിരിച്ചടികുമെന്നും തൊഴിലാളികൾ പറഞ്ഞു.

സമര സഹായ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സമരം ചെയ്യുന്ന തൊ ഴിലാളികൾക്കു ഓണക്കിറ്റ് വിതരണം ചെയ്തു. സമരസഹായ സമിതി കൺവീനവർ സജിതോമസ് സ്വാഗതം പറഞ്ഞു. സമരസഹായ സമിതി ചെയർമാൻ ബോസ്ജേക്കബ് ആദ്യക്ഷനായി. പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി വിശ്വനാഥൻ ഉത്ഘാടനം ചെയ്തു. മുക്കം മുഹമ്മദ്‌. ഇ പി ജോയ്. അബ്ദു കൊയങ്ങോറൻ.യൂനുസ് പുത്തലത്ത്. ടി പി റഷീദ്. പി എസ് അഖിൽ.സി ആലി. ഗുലാം ഹുസൈൻ ചെറുവാടി. ഇ പി അജിത്. ശ്രുതി കമ്പളത്ത്. ജംഷീദ് ഒളകര.എന്നിവർ സംസാരിച്ചു. സി ടി ജയപ്രകാശ് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com