LOCAL NEWS

സിസ്റ്റർ സെറാഫിയ സി.എം.സി അന്തരിച്ചു.

തിരുവമ്പാടി : സി.എം.സി സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് മേരിസ് പ്രൊവിൻസ് അംഗവും റിട്ട. അധ്യാപികയുമായ സിസ്റ്റർ സെറാഫിയ (94) അന്തരിച്ചു.
പാലാ രൂപതയിലെ തുടങ്ങനാട് ഇടവകയിൽ കിഴക്കേക്കര കുടുംബത്തിൽ പരേതരായ ഇട്ടിയേപ്പ് -മറിയം ദമ്പതികളുടെ മകളാണ്. മലബാർ കർമ്മലയുടെ ആദ്യ അംഗങ്ങളിൽ ഒരാളായ സിസ്റ്റർ സെറാഫിയ ജനറൽ കൗൺസിലർ, അവിഭക്ത തലശ്ശേരി പ്രോവിൻസിന്റെ പ്രോവിൻഷ്യൽ സുപ്പീരിയർ, ജൂണിയർ മിസ്ട്രസ്സ്, ലോക്കൽ സുപ്പീ രിയര്‍ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവമ്പാടി, ആലുവ, മേരിക്കുന്ന്,എടൂർ, കച്ചേരി കടവ്,കീഴ്പ്പള്ളി, കറുകുറ്റി എന്നീ ഭവനങ്ങളിൽ ആയിരുന്നു കൊണ്ടാണ് സിസ്റ്റർ തന്റെ ശുശ്രൂഷ നിർവഹിച്ചത്.
സംസ്കാരകർമ്മങ്ങൾ ഇന്ന് ഉച്ചക്ക് (13.11.2025) ഒന്നരയ്ക്ക് തിരുവമ്പാടി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ ആരംഭിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com