LOCAL NEWS

തൊണ്ടിമ്മൽ-ഗേറ്റുംപടി റോഡ് തകർന്നു

തിരുവമ്പാടി : തൊണ്ടിമ്മൽ-ഗേറ്റുംപടി റോഡ് തകർന്നു. ഏതാണ്ട് ഒരുകിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പലഭാഗങ്ങളും ടാറിങ് പൊട്ടിപ്പിളർന്ന് വൻ കിടങ്ങുകളായി മാറിയിരിക്കുകയാണ്. തിരുവമ്പാടി-കാരശ്ശേരി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.

പരിസരത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് പുറമെ നൂറ് കണക്കിന് എസ്റ്റേറ്റ് തൊഴിലാളികളും ആശ്രയിച്ചുവരുന്ന റോഡാണ് തകർന്നുകിടക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് റോഡ് ചെളിക്കളമായി മാറിയിരിക്കുകയാണ്. നേരത്തേ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീടാറിങ് നടത്തിയ റോഡാണ് പൊട്ടിപ്പിളർന്നിരിക്കുന്നത്.

താഴെ തിരുവമ്പാടി-മണ്ടാംകടവ് എസ്റ്റേറ്റ്‌ഗേറ്റ് റോഡിലും കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിന്റെ ഭാഗമായുള്ള തിരുവമ്പാടി-മുക്കം റോഡിലും വല്ല ഗതാഗത തടസ്സവുമുണ്ടായാൽ ബദൽറോഡായി ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ഓൾ ഫ്രൻഡ്‌സ് തൊണ്ടിമ്മൽ രക്ഷാധികാരി സി. ടി. ഗണേഷ് ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com