
കൂമ്പാറ : മുസ്‌ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യു കൂമ്പാറ യൂണിറ്റിന് പുതിയ കമ്മറ്റി നിലവിൽ വന്നു.
റംഷിദ് ബാവ പ്രസിഡന്റായും, സെയ്ദ് പാലക്കണ്ണി സെക്രട്ടറിയും, ശിഹാബ് കറുത്തേടത്ത് ട്രെഷററായും, ജെസ്മിൽ സി കെ, സദ്ദാം അറക്കൽ, ഗഫൂർ അത്താണി, ജാസിഫ് കെ പി, അഷ്‌ക്കർ കുളത്തിങ്കൾ, മൻസൂർ കോട്ടകാടൻ മറ്റു കമ്മറ്റി അംഗങ്ങളായും ആണ് ഇന്നലെ കൂമ്പാറയിൽ വെച്ച് ചേർന്ന
എസ്.ടി.യുവിന്റെ യോഗത്തിലാണ് തിരഞ്ഞെടുത്തത്.
കൂടരഞ്ഞി പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ ശംസുദ്ധീൻ കോഴിക്കരുവാട്ടിൽ ഉത്ഘാടനം ചെയ്ത യോഗത്തിന്റെ അധ്യക്ഷൻ എസ്.ടി.യു കൂടരഞ്ഞി പഞ്ചായത്ത് ട്രഷറർ റഷീദ് പാലക്കണ്ണിയും പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് സെയ്‌നു കൂമ്പാറ സ്വാഗതവും, മുസ്‌ലിം ലീഗ് കൂമ്പാറ യൂണിറ്റ് പ്രസിഡന്റ് ഹംസ പാറക്കൽ മുഖ്യപ്ര ഭാഷണവും നടത്തി.
യോഗത്തിൽ പുതിയ മെമ്പർമാർക്ക് ഐഡി കാർഡ് നൽകുവാനും, നിലവിലെ മെമ്പർമാരുടെ ഐഡി കാർഡ് പുതുക്കി നൽകുവാനും ഇന്നത്തെ യോഗം തീരുമാനിച്ചു. പുതിയ കമ്മറ്റി അംഗങ്ങൾക്ക് മുസ്‌ലിം ലീഗ് മേലെ കൂമ്പാറ യൂണിറ്റ് പ്രസിഡന്റ് സിദ്ധീഖ് കോഴിപ്പള്ളി ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, ശിഹാബ് കറുത്തേടത് യോഗത്തിന്റ നന്ദിയും പറഞ്ഞു.



