LOCAL NEWSNews

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പുൽപ്പള്ളി താഴെയങ്ങാടി സ്വദേശി പനയഞ്ചേരി രാജനെ (71) യാണ് ഉച്ചക്ക് മൂന്ന് മണിയോടെ മെഡിക്കൽ കോളജ് പേവാർഡിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം കൊടുത്ത് മകൾ മരുന്ന് വാങ്ങാൻ പുറത്തേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് പിതാവ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.

സംഭവം കണ്ട് കുഴഞ്ഞ് വീണ മകളെ മറ്റു രോഗികളുടെ കൂട്ടിരിപ്പ് കാരും ആശുപത്രി ജീവനക്കാരും ചേർന്ന് അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രി സൂപ്രണ്ട് അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മോർച്ചറിയിൽ. പ്രസന്നയാണ് ഭാര്യ എന്തിനാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com