News

നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട്∙ ഓണത്തോടനുബന്ധിച്ചുള്ള പരിപാടികൾ കണക്കിലെടുത്ത് ഇന്നും നാളെയും നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇന്നും നാളെയും വൈകിട്ട് 4 നു ശേഷം ബീച്ച്, ബീച്ച് ഓപ്പൺ സ്റ്റേജ് (ഫ്രീഡം സ്‌ക്വയർ) ഭാഗങ്ങളിലേക്കു വാഹനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. ബീച്ചിലേക്കു വരുന്നവർ താജ് ഹോട്ടലിനു വലതു വശത്തു കെടിസി ഗ്രൂപ്പിന്റെ മൈതാനത്തിലോ താജ് ഹോട്ടലിനു മുൻവശം മേയർ ഭവന്റെ സമീപത്തെ ലയോള സ്കൂൾ മൈതാനത്തിലോ സൗത്ത് ബീച്ചിലോ നോർത്ത് ബീച്ചിലോ വാഹനങ്ങൾ പാർക്ക് ചെയ്യണം.

തളി ക്ഷേത്രത്തിനു സമീപത്തെ ഓണപ്പരിപാടികൾ കാണാൻ വരുന്നവർ വാഹനങ്ങൾ സാമൂതിരി സ്കൂളിനോട് ചേർന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. മറ്റുള്ള സ്ഥലങ്ങളിൽ സിറ്റി ട്രാഫിക് പൊലീസിന്റെ നിർദേശങ്ങൾക്കനുസരിച്ചു വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.ഇന്ന് ഉച്ചയ്ക്ക് 2 നു ശേഷം രാമനാട്ടുകര ഭാഗത്തു നിന്നു ഫറോക്ക് വഴി നഗരത്തിലേക്കു ബസ് ഒഴികെയുള്ള വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതല്ല. ബസുകൾ ഫറോക്ക് പുതിയ പാലം വഴി നഗരത്തിലേക്കു വരണം. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ ഫറോക്ക് പഴയ പാലം വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com