LOCAL NEWSNews

ഓണക്കാലത്ത്‌ മലബാറിൽ മിൽമ വിറ്റത്‌ 39.39 ലക്ഷം ലിറ്റർ പാൽ

കോഴിക്കോട്‌ : ഓണക്കാലയളവിൽ മലബാർ മേഖലാ യൂണിയൻ പാൽ/പാലുത്‌പന്നങ്ങളുടെ വിൽപ്പനയിൽ മികച്ചനേട്ടം കൈവരിച്ചു. സെപ്‌റ്റംബർ നാലുമുതൽ ഏഴുവരെയുള്ള ദിവസങ്ങളിൽ ആകെ 39.39 ലക്ഷം ലിറ്റർ പാലും 7.18 ലക്ഷം കിലോ തൈരും വിറ്റഴിച്ചതായി മാനേജ്‌മെന്റ്‌ അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച്‌ പാലിൽ 11 ശതമാനത്തിന്റെയും തൈരിൽ 15 ശതമാനത്തിന്റെയും വർധന നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌.496 ടൺ നെയ്യും 64 ടൺ പേഡയും 5.5 ലക്ഷം പാക്കറ്റ്‌ പാലടയും ഈ ഓണക്കാലയളവിൽ വിൽപ്പന നടത്തി.

കേരള സർക്കാരിന്റെ റേഷൻ കാർഡുടമകൾക്കുള്ള ഓണം സ്പെഷ്യൽ ഭക്ഷ്യക്കിറ്റിൽ ഈ വർഷവും മിൽമ 50 മില്ലീലിറ്റർ നെയ്യ്‌ ഉൾപ്പെടുത്തുവാനായി എന്നതും വലിയ നേട്ടമായി. 50 മില്ലിയുടെ 36.15 ലക്ഷം നെയ്യാണ്‌ ഇത്തരത്തിൽ മലബാർ മേഖലാ യൂണിയനു കീഴിൽ വിതരണം നടത്തിയത്‌. കൺസ്യൂമർ ഫെഡ്‌ കേരളത്തിലുടനീളം സംഘടിപ്പിച്ച ഓണച്ചന്തകൾ വഴി മിൽമ ഉത്‌പന്നങ്ങൾ ഉൾപ്പെടുന്ന ഒരുലക്ഷം കിറ്റുകൾ നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com