
പ്രധാനവേദിയായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയർ:വൈകീട്ട് ആറിന് നാന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടൻപാട്ട്, ഏഴിന് സമാപനസമ്മേളനം ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ.
7.30-ന് അനൂപ് ശങ്കറും സംഘവും ഒരുക്കുന്ന മ്യൂസിക് ഇവന്റ്, മറിമായം ടീമിന്റെ കോമഡി ഷോ.മാനാഞ്ചിറ: വൈകീട്ട് നാലിന് വടംവലി മത്സരം,
7.30-ന് ആദിവാസി നൃത്തം, പരുന്താട്ടം, മാപ്പിളപ്പാട്ട്.
ടൗൺഹാൾ: വൈകീട്ട് ഏഴിന് കാവൽ, യു ടേൺ എന്നീ നാടകങ്ങൾ അരങ്ങേറും.
ഭട്ട് റോഡ് ബീച്ച്: വൈകീട്ട് ആറിന് ചലച്ചിത്രപിന്നണിഗായകരായ മിൻമിനിയും സുനിൽകുമാറും ഒരുക്കുന്ന സംഗീതരാവ്.
കുറ്റിച്ചിറ:തേജ് മെർവിൻ അവതരിപ്പിക്കുന്ന ഓൾ ഈസ് ഗോൾഡ് സംഗീതപരിപാടി.
ബേപ്പൂർ:ആറിന് യുമ്ന ആൻഡ് ടീമിന്റെ ഗാനനിശ.തളി:ആറിന് ഡോ. സമുദ്ര മധു, ഡോ. സമുദ്ര സജീവ് ഒരുക്കുന്ന ‘ജലം’ കണ്ടംപററി ഡാൻസ്, മഞ്ജു വി. നായരും സംഘവും ഒരുക്കുന്ന ‘ഭൗമി’ ഭരതനാട്യബാലെ



