
പുതുപ്പാടി : ഒടുങ്ങാക്കാട് മഖാം മഹല്ല് കമ്മിറ്റിക്ക് കീഴിലെ അലിവ് ചാരിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിച്ചു.
പ്രതിദിനം പത്ത് രോഗികൾക്ക് ഡയാലിസിസ് ചെയ്യാനാവുന്ന തരത്തിലാണ് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്.പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് മെഷീനുകൾ ലിന്റോ ജോസഫ് എം.എൽ.എ. ഏറ്റുവാങ്ങി.
ലോഗോ പ്രകാശനം താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്‌റഫും സപ്ലിമെന്റ് പ്രകാശനം എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് നാസർ ഫൈസി കൂടത്തായിയും നിർവഹിച്ചു. അലിവ് ചാരിറ്റി ചെയർമാൻ ഒ.കെ.റസാഖ് ഹാജി അധ്യക്ഷനായി.ഒ.കെ.ഹംസ, പി.എ.മൊയ്ദീൻകുട്ടി, അബ്ദുൽ ബാരി മുസ്‌ല്യാർ, മുഹമ്മദ് അൽ ഹൈതമി, വി.കെ. ഹുസൈൻകുട്ടി, ഗിരീഷ് ജോൺ, ടി.എം. പൗലോസ്,കെ.സി. വേലായുധൻ, കെ.പി. സുനീർ തുടങ്ങിയവർ സംസാരിച്ചു.



