LOCAL NEWSNews

താമരശ്ശേരി ചാലക്കരയില്‍ ബൈക്കപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു.

താമരശ്ശേരി: ചാലക്കരയില്‍ ബൈക്കപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ ബിജുവിന്റെ മകന്‍ യദു കൃഷ്ണ(18), കുടുക്കിലുമ്മാരം കാരക്കുന്നുമ്മല്‍ രഘുവിന്റെ മകന്‍ പൗലോസ് (18) എന്നിവരാണ് മരിച്ചത്. സംസ്ഥാന പാതയില്‍ ചാലക്കര വളവില്‍ ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.

ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന ആഞ്ചനേയ ബസ്സുമാണ് കൂട്ടി ഇടിച്ചത്. ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ലോറിയാണ് റോഡില്‍ വീണ യുവാക്കളുടെ ദേഹത്ത് കൂടി കയറി ഇറങ്ങിയത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com