News

കർഷക സുരക്ഷ സോളാർ ഫെൻസിംഗ് പദ്ധതിക്ക് തുടക്കമായി

കോടഞ്ചേരി: തിരുവമ്പാടി കോടഞ്ചേരി പുതുപ്പാടി കട്ടിപ്പാറ കൂടരഞ്ഞി തുടങ്ങിയ പഞ്ചായത്തുകളുടെ 87 കിലോമീറ്റർ വരുന്ന വനാതിർത്തിയിൽ സോളാർ നിർമ്മിച്ച കൃഷിക്കും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തുകൾക്ക് സംയുക്തമായി നടപ്പിലാക്കുന്ന കർഷക സുരക്ഷാ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തി ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനി പരിസരത്ത് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം നിർവഹിച്ചു.

വർഷങ്ങളോളമായി മലയോര കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിനു ഈ സ്വപ്ന പദ്ധതി പരിഹാരമാകുമെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

ആയിരക്കണക്കിന് കർഷകരുടെ കൃഷിയിടം ഇതുവഴി സുരക്ഷിതമാക്കാൻ കഴിയും. പ്രവർത്തിയുടെ ആദ്യഘട്ടമാണ് ഈ വർഷം ആരംഭിച്ചത്. വരും വർഷങ്ങളിൽ മേഖല പൂർണമായും വേലികെട്ടി സംരക്ഷിച്ചു സംരക്ഷണം ഉറപ്പാക്കും എന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.

പ്രസ്തുത പദ്ധതിക്ക് വന വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും പൂർണപിന്തുണ ലഭ്യമായിട്ടുണ്ട്. കർഷകർ അടങ്ങുന്ന കമ്മിറ്റികൾ പദ്ധതിയുടെ ഭാവി സംരക്ഷണം ഏറ്റെടുത്തു ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത് അധ്യക്ഷത വഹിച്ചു യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ അലക്സ് തോമസ്, മുഹമ്മദ് മോയത്ത്, മേഴ്സി പുളിക്കാട്ട്, ആദർശ് ജോസഫ്, ബീന തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടി എം രാധാകൃഷ്ണൻ, കെ പി സുനീർ, ഷഹന Sp ബ്ലോക്ക് അംഗങ്ങൾ ഹെലൻ, അഷ്റഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ലിസി ചാക്കോച്ചൻ, ജിൻസി തോമസ്, ഷംസീർ പോത്തട്ടിൽ, വാർഡ് മെംബർമാരായ റോസിലി, ബി ഡി ഓ ബിജിൻ P ജേക്കബ്, എ ഡി എ ലേഖ,ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാജീവ്, കൃഷി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com