
തിരുവമ്പാടി:2022-2023 പത്താംതരം തുല്യത പാഠ്യപദ്ധതിക്ക് തിരുവമ്പാടിയിൽ തുടക്കമായി. പതിനാറാമത് ബാച്ചിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ, സേക്രഡ് ഹാർട്ട് ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ സജി, സെന്റർ കോഓഡിനേറ്റർ സജന, കൂടരഞ്ഞി പ്രേരക് സുഷാന്ത് ബാബു എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.



