LOCAL NEWSNewsTHIRUVAMBADY

ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ പ്രവൃത്തി പരിചയ ശില്പശാല നടത്തി.

തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ‘വർണ്ണച്ചാർത്ത്‌ ‘എന്ന പേരിൽ പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു.

പ്രവർത്തങ്ങൾക്ക് കുന്നമംഗലം ബി ആർ സി ട്രെയിനർ ഷീന പി. വി നേതൃത്വം നല്കി. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ സ്വാഗതം അറിയിച്ചു. പാഴ് വസ്തുക്കളിൽ നിന്ന് മനോഹരമായ അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് ബാഗുകൾക്കു പകരം പേപ്പർ ബാഗുകൾ, മറ്റ് മനോഹരമായ ഒറിഗാമി പൂക്കൾ തുടങ്ങിയവ നിർമ്മിക്കുന്നതിൽ ട്രെയിനർ വിദ്യാർത്ഥികൾക്ക് പരിശീലനം നല്കി. പാഠപുസ്തകങ്ങൾക്ക് പുറമെയുള്ള ഈ അറിവ് നിർമ്മാണ ശില്പശാലയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും, അധ്യാപകരും പങ്കാളികളായി. സ്കൂളിലെ സീനിയർ അധ്യാപിക സിസ്റ്റർ ഷൈനി മാത്യു ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com