LOCAL NEWSNews

സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടിമാർക്ക് നേരെ ലൈംഗീക അതിക്രമം.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: സിനിമാ പ്രമോഷനിടെ മലയാളത്തിലെ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. പ്രമേഷണിനിടെയാണ് അജ്ഞാതൻ നടിമാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഉടൻ തന്നെ ഒരു നടി പ്രതികരിക്കുകയും മുഖത്തടിക്കുകയും ചെയ്തു. മറ്റൊരു നടി ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിട്ടുണ്ട്


നടിയുടെ പോസ്റ്റിൽ നിന്നും…. 

ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവ‍ര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവ‍ര്‍? 

പ്രമോഷൻ്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവ‍ര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവ‍ര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്…. തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം…

കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് എത്തിയത് എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീനടൻമാര്‍ അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളേജുകളിലും സന്ദര്‍ശനം നടത്തി വരികയായിരുന്നു.

ഒരു വര്‍ഷം മുൻപ് മലയാളത്തിലെ മറ്റൊരു യുവനടിക്ക് കൊച്ചിയിലെ മാളിൽ വച്ച് ലൈംഗീക അതിക്രമം നേരിടേണ്ടി വന്നിരുന്നു. നടി ഇക്കാര്യം ഇൻസ്റ്റാഗ്രം പോസ്റ്റിലൂടെ പരസ്യപ്പെടുത്തി. പിന്നാലെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയും അതിക്രമം നടത്തിയ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവ നടിമാർക്കെതിരെ ലൈം​ഗിക അതിക്രമം.ഫിലിം പ്രമോഷൻ പരിപാടികൾക്കായി എത്തിയപ്പോഴാണ് രണ്ട് യുവനടിമാർക്കു നേരെ അതിക്രമം ഉണ്ടായത്. കയറി പിടിച്ച ഒരാളെ നടിമാരിൽ ഒരാൾ തല്ലി

അപമാനിക്കപ്പെട്ടെന്ന് യുവ നടിമർ പറയുന്നു . സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവച്ചത്. യുവ നടിമാരിൽ ഒരാൾ ഇന്ന് പൊലീസിന് പരാതി നൽകും. ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി . മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും . ​ദൃശ്യങ്ങൾ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com