LOCAL NEWSMUKKAM

കേരള പിറവി ദിനത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മൂക്കം:സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം  കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം സബ് ട്രഷറിക്ക് മുൻപിൽ കേരള പിറവി ദിനത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. തുടർച്ചയായി അഞ്ചാം തവണയും കുടിശിക അനുവദിക്കാതെ ക്ഷാമാശ്വാസം പ്രഖ്യാപിക്കുകയും ഇനിയും അഞ്ച് ഗഡുക്ഷാമബത്ത പ്രഖ്യാപിക്കാതെ തടഞ്ഞുവെച്ചതും വഴി സർവ്വീസ് പെൻഷൻകാരെ സർക്കാർ വഞ്ചിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

2024 ജൂലായ് 1 മുതൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്ക്കരണത്തെ കുറിച്ച് സർക്കാർ ഇതുവരെ ഒരാലോചന പോലും നടത്തിയിട്ടില്ലെന്നും തികച്ചും അശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മെഡിസെപ്പ് പദ്ധതിയുടെ പ്രീമിയം വർദ്ധിപ്പിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത കെ.എസ് എസ്.പി എ സംസ്ഥാന കൗൺസിൽ അംഗം എം.മധു പ്രസ്താവിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട്  റോയ് തോമസ് അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ സുധാകരൻ കപ്യേടത്ത്  ,കെ.കെ. അബ്ദുൽ ബഷീർ   , അഗസ്റ്റിൻ മ oത്തിൽ പറമ്പിൽ  , യു.പി അബ്ദുൽ റസാക്ക്   മുഹമ്മദ് ചാലിൽ ‘    കൃഷ്ണൻകുട്ടി കാരാട്ട്  / ഗീതാ തോമസ്  ,  അനിൽകുമാർ    ഇപിചോയിക്കുട്ടി  , ഗീതമനക്കൽ എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com