LOCAL NEWSNewsTHIRUVAMBADY

സ്കൂൾ കായികമേള ഉദ്ഘാടനം ചെയ്തു

പുല്ലൂരാപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ 2022-23 അധ്യയന വർഷത്തെ സ്കൂൾ കായിക മേള തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് സിജോ മാളോല അധ്യക്ഷം വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, അധ്യാപകരായ സിസ്റ്റർ ബീന കുര്യാക്കോസ്, റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച കായിക പാരമ്പര്യമുള്ള പുല്ലൂരാംപാറയിൽ രണ്ടു വർഷത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയ കായികമേള മൈതാനത്തിന് ഉൽസവമായി.നാലു വിഭാഗങ്ങളായി തിരിച്ചു നടത്തിയ വിവിധ മൽസരങ്ങളിൽ വിദ്യാർത്ഥികൾ വാശിയോടെ പങ്കുചേർന്നു. അധ്യാപകരോടൊപ്പം പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെ പരിശീലകരും മൽസരങ്ങൾക്കു നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com