News

രണ്ട്‌ ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

രണ്ട്‌ ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 38120 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 480 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇന്നലെ 160 രൂപയുടെ വർധനവാണ് ഉണ്ടായത്. 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 10 രൂപ ഇന്ന് കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 20 രൂപയുടെ വർധനവുണ്ടായിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4765 രൂപയാണ്.18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയുടെ കുറവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 15 രൂപയുടെ വർധനവാണ് ഉണ്ടായത്. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3935 രൂപയാണ്.  

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില  66 രൂപയാണ്. 

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂൺ 01 – ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില – 38000 രൂപ 
ജൂൺ 02 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38080 രൂപ 
ജൂൺ 03 –  ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില –  38480 രൂപ 
ജൂൺ 04 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില – 38200 രൂപ 
ജൂൺ 05 – സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില –  38200 രൂപ 
ജൂൺ 06 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38280 രൂപ
ജൂൺ 07 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 38080 രൂപ
ജൂൺ 08 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38160 രൂപ
ജൂൺ 09 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 38360 രൂപ
ജൂൺ 10 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില – 38200 രൂപ
ജൂൺ 11 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില – 38680 രൂപ
ജൂൺ 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില –  38680 രൂപ
ജൂൺ 13 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില –  38680 രൂപ
ജൂൺ 14 – ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില – 37920 രൂപ
ജൂൺ 15 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 37720 രൂപ
ജൂൺ 16 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില – 38040 രൂപ
ജൂൺ 16 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില – 38200 രൂപ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com